സിനി പ്രൈം ഫുള്‍ഫ്രെയിം ലെന്‍സുമായി സാംയാങ്

0
681

റിഫ്‌ളക്ഷന്‍ ഒഴിവാക്കാനായി എക്‌സ് കോട്ടിങ് നല്‍കിയിരിക്കുന്നു. ഇത് ഗോസ്റ്റിങ്ങിനെയും ഫ്‌ളെയറുകളെയും ഒഴിവാക്കും. ഇതിനു പുറമേ ഒരു ഡ്രാമാറ്റിക്ക് ഇഫക്ട് നല്‍കാനും ഇതിനു കഴിയും. മികച്ച അപ്പര്‍ച്ചര്‍ ഒരുക്കുന്നതിനും ലോ ലൈറ്റ് പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനും 11 ബ്ലേഡ് ഡയഫ്രം മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇത് മികച്ച സുന്ദരമായ ബൊക്കെ ഇഫക്ടും നല്‍കും.

വലിയ ഫോര്‍മാറ്റ് സിനിമ ക്യാമറകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഭാരരഹിതമായ ലെന്‍സ് എന്നത് ഫോട്ടോഗ്രാഫര്‍മാരുടെ നിരന്തരമായ ആവശ്യമായിരുന്നു. എന്നാല്‍ വിവിധ കമ്പനികളുടെ മൗണ്ടുകള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന ലെന്‍സ് എന്ന ആവശ്യം പിന്നെയും നീണ്ടു പോയി. എന്നാല്‍, ഇപ്പോള്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സിനി പ്രൈം ഫുള്‍ ഫ്രെയിം ലെന്‍സ് സാംയാങ് വിപണിയിലെത്തിക്കുന്നു എന്ന വാര്‍ത്ത എത്തിയിരിക്കുന്നു. സീന്‍ സിഎഫ് ശ്രേണിയില്‍ പെടുന്ന ഇതിന് 16 എംഎം, 24 എംഎം, 35 എംഎം, 50എംഎം, 85 എംഎം റേഞ്ചിലുള്ള ലെന്‍സുകളുണ്ട്. കാനോണ്‍ ഇഎഫ്, സോണി ഇ, പിഎല്‍ മൗണ്ടുകള്‍ക്ക് ഇത് അനുയോജ്യം. ടി1.5 അപ്പര്‍ച്ചര്‍, 11 ബ്ലേഡ് ഡയഫ്രം, ഏത് ഇരുണ്ട സാഹചര്യങ്ങളെയും ഫോട്ടോഗ്രാഫിക്ക് യോജിച്ചതാക്കി മാറ്റാനുള്ള ലെന്‍സ് റിങ്ങിലെ ലൂമിനസ് നമ്പരുകള്‍ എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍. 

ഫുള്‍ഫ്രെയിം ക്യാമറകള്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും വലിയ ഫോര്‍മാറ്റുകള്‍ക്ക് വേണ്ടി പ്രത്യേകമായാണ് ഈ ലെന്‍സ് സാംയാങ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 8കെ സെന്‍സര്‍ വരെയാണ് ഇതു സപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും അത്രയ്ക്ക് ഭാരക്കൂടുതല്‍ ഇതിനില്ല. 0.9 കിലോ മാത്രമാണ് ഭാരം. ഗിംബലുകളിലോ, ഡ്രോണുകളിലോ വളരെയെളുപ്പം ഉപയോഗിക്കാനും സാധിക്കും. അംസ്റ്റര്‍ഡാമില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐബിസി എക്‌സിബിഷനില്‍ ഈ ലെന്‍സുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം മാര്‍ക്കറ്റില്‍ ലഭ്യമാവുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here