ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രോണ്‍ ഇതാണ് ? മാവിക് 2 പ്രോ കുതിക്കുന്നു !

0
1283

ഏറ്റവും മികച്ച ഡ്രോണ്‍ എന്ന കാര്യത്തില്‍ രണ്ടു തരത്തിലാണ് തെരഞ്ഞെടുപ്പു നടന്നതെന്ന് ആമസോണിന്റെ ഉടസ്ഥതയിലുള്ള ഡിപി റിവ്യു എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഒന്ന് ഉയര്‍ന്ന സാങ്കേതികത, രണ്ട് കൊടുക്കുന്ന പണത്തിനുള്ള മൂല്യം. ഇതു രണ്ടും വച്ചു കണക്കിലെടുത്താല്‍ ഏറ്റവും മികച്ച ഈ വര്‍ഷത്തെ ഡ്രോണ്‍ ആണേ്രത ഡിജെഐ മാവിക് 2 പ്രോ എന്ന് ഇവര്‍ വ്യക്തമാക്കുന്നു. എവിടെ നിന്നു വേണമെങ്കിലും ഉപയോഗിക്കാവുന്നതും യാത്രകളില്‍ വളരെ വേഗം കൈകാര്യം ചെയ്യാവുന്നതും ചെറുതും മടക്കാവുന്നതും ഒതുക്കമുള്ളതുമായ ഡ്രോണ്‍ ആണിത്. ഇത് ഉപയോഗിച്ച് സാധ്യമായ ഉയര്‍ന്ന നിലവാരമുള്ള ഇമേജറി പകര്‍ത്താന്‍ കഴിയുമേ്രത. 

ഹാസെല്‍ബ്ലാഡ് ക്യാമറയോടു കൂടി അവതരിപ്പിക്കുന്ന ആദ്യത്തെ ഉപഭോക്തൃഗ്രേഡ് ഡ്രോണ്‍ ആണിത്. അതു കൊണ്ടു തന്നെ ചിത്രങ്ങളുടെ കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. 20 എംപി 1 ‘ടൈപ്പ് സിഎംഒഎസ് സെന്‍സറും വര്‍ണ്ണ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഹാസ്സല്‍ബ്ലാഡിന്റെ നാച്ചുറല്‍ കളര്‍ സൊല്യൂഷന്‍ (എച്ച്എന്‍സിഎസ്) സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നു.

ഈ മോഡലില്‍ ഡിജെഐയുടെ വളരെ കരുത്തുറ്റ ഒക്കുസിങ്ക് ട്രാന്‍സ്മിഷന്‍ സിസ്റ്റം, ക്യാമറ സ്ഥിരപ്പെടുത്തുന്നതിനുള്ള 3ആക്‌സിസ് മെക്കാനിക്കല്‍ ജിംബാല്‍, 10ബിറ്റ് ഡോഗ്എം കളര്‍ പ്രൊഫൈലും 4 കെ 10ബിറ്റ് എച്ച്ഡിആര്‍ വീഡിയോ പിന്തുണയും ഉള്‍പ്പെടുന്നു. 70 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉപയോഗിച്ച് യുഎച്ച്ഡി 4 കെ/30 പി, 2.7 കെ /60 പി, എച്ച്ഡി/120 പി ഫൂട്ടേജുകള്‍ ഇതിന് ക്യാപ്ചര്‍ ചെയ്യാന്‍ കഴിയും. ഇതു കൂടാതെ 100 എംബിപിഎസ് വരെ എച്ച് .264 അല്ലെങ്കില്‍ എച്ച് .265 കോഡെക്കുകള്‍ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡുചെയ്യാനാകും. 

ഹൈപ്പര്‍ലാപ്‌സ് ഉള്‍പ്പെടെയുള്ള ക്വിക്ക്‌ഷോട്ട് ക്രമീകരണങ്ങള്‍, കൂടാതെ ഡ്രോണിന്റെ എല്ലാ വശങ്ങളിലുമുള്ള തടസ്സങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് ചുറ്റും പറക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു നൂതന അഡ്വാന്‍സ്ഡ് പൈലറ്റ് അസിസ്റ്റന്‍സ് സിസ്റ്റം (എപിഎഎസ്), സ്‌റ്റെല്ലാര്‍ ഫൂട്ടേജുകള്‍ പകര്‍ത്തുന്നതില്‍ ഉപയോഗിക്കുന്നയാള്‍ക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംവിധാനം എന്നതൊക്കെയും ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

മികച്ചതും വ്യക്തവും വിശദവുമായ ഇമേജറി സൃഷ്ടിക്കാന്‍ താല്‍പ്പര്യമുള്ള മിക്ക പ്രൊഫഷണലുകള്‍ക്കും മാവിക് 2 പ്രോ അനുയോജ്യമാണ്. പ്രൊഫഷണല്‍ ഛായാഗ്രാഹകര്‍ക്ക് ഇതൊരു മികച്ച ഷൂട്ടിങ് അനുഭവമാണ് പ്രദാനം ചെയ്യുക.


Based Upon the report Published by Dpreview

LEAVE A REPLY

Please enter your comment!
Please enter your name here