Home News ഇനി നിങ്ങളുടെ ഫോണിലും 4കെ യുട്യൂബ് വീഡിയോ കാണാം

ഇനി നിങ്ങളുടെ ഫോണിലും 4കെ യുട്യൂബ് വീഡിയോ കാണാം

445
0
Google search engine

നിലവില്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 1080പി അല്ലെങ്കില്‍ ഫുള്‍ എച്ച്ഡി ഉള്ളടക്കം വരെ മാത്രമേ യുട്യൂബ് സ്ട്രീം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കാരണം മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും സ്റ്റാന്‍ഡേര്‍ഡ് റെസല്യൂഷനാണ് 1080പി. എങ്കിലും, ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 2160പി അല്ലെങ്കില്‍ 4കെ-യില്‍ വീഡിയോകള്‍ കാണാനുള്ള ഓപ്ഷന്‍ വന്നിരിക്കുന്നു.

നേരത്തെ, 4 കെയില്‍ വീഡിയോ അപ്‌ലോഡുചെയ്യുമ്പോഴും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ റെസലൂഷന്‍ 1440 പി ആയി സെറ്റ് ചെയ്തിരുന്നു. 4കെ വീഡിയോ ആണെങ്കില്‍ പോലും സ്ട്രീമിങ്ങ് സപ്പോര്‍ട്ട് എച്ച്ഡിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മുതല്‍ 4കെ സവിശേഷതകളെല്ലാം അനുഭവിക്കാനാവും. എന്നാല്‍ ഒരു കാര്യമുണ്ട്, നിങ്ങളുടെ ഫോണ്‍ 4കെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം. അല്ലെങ്കില്‍ മറ്റ് ഡിവൈസുകള്‍ 4കെ പിന്തുണ ഉള്ളതായിരിക്കണമെന്നു മാത്രം. ഇത് നേരത്തെ തന്നെ ഐഫോണുകളില്‍ ലഭ്യമായിരുന്നു.

എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ സപ്പോര്‍ട്ട് ഇല്ലെങ്കിലും ഇത് സാധ്യമാകുമെന്ന് ആന്‍ഡ്രോയിഡ് ഡവലപ്പേഴ്‌സ് പറയുന്നു. കാരണം, യുട്യൂബ് ഇത് സെര്‍വര്‍ സൈഡ് അപ്‌ഡേറ്റ് വഴിയാണ് പുതിയ സ്ട്രീമിംഗ് ഓപ്ഷന്‍ പ്രാപ്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനര്‍ത്ഥം 1080പി അല്ലെങ്കില്‍ 720പി പിന്തുണയുള്ള ഫോണുകള്‍ക്ക് ഇപ്പോള്‍ 4കെ, വീഡിയോകള്‍ കാണാന്‍ കഴിയും. ഐഒഎസിന് 2019 ല്‍ എച്ച്ഡിആര്‍ ലഭിച്ചു, ഐഒഎസ് 14 ഉപയോഗിച്ച് 4 കെ പുറത്തിറക്കി. എന്തായാലും, യുട്യൂബിന്റെ പുതിയ സ്ട്രീമിംഗ് ഓപ്ഷന്‍ ഹൈ എന്റിലും ബജറ്റ് ഫോണുകളിലും കണ്ടെത്താനാകും.

പിക്‌സല്‍ 4 എ, പിക്‌സല്‍ 5 എന്നിവയുള്‍പ്പെടെയുള്ള ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ 1080പി ഡിസ്‌പ്ലേകളുണ്ട്, എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് 4 കെ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ കഴിയും. 4 കെയില്‍ വീഡിയോകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ക്ക് നല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here