വീനസ് 15 എംഎം എഫ് 4.5 ലെന്‍സിലേക്ക് കെ മൗണ്ട് ഓപ്ഷനുകള്‍

0
361

വീനസ് ഒപ്റ്റിക്‌സ് അതിന്റെ ലാവോവ 15 എംഎം എഫ് 4.5 സീറോഡി ഷിഫ്റ്റ് ലെന്‍സ് കെ മൗണ്ടുകള്‍ക്കായി വികസിപ്പിച്ചിരിക്കുന്നു. ലൈക എല്‍, പെന്റാക്‌സ് കെ മൗണ്ട് ക്യാമറ സിസ്റ്റങ്ങള്‍ക്കായി ഇത് ഇപ്പോള്‍ ലഭ്യമാണ്. കാനോണ്‍ ഇ.എഫ്, കാനോണ്‍ ആര്‍എഫ്, നിക്കോണ്‍ എഫ്, നിക്കോണ്‍ ഇസഡ്, സോണി ഇ മൗണ്ട് ക്യാമറ സിസ്റ്റങ്ങള്‍ എന്നിവയ്‌ക്കൊപ്പം 2020 ഒക്ടോബറിലാണ് ലെന്‍സ് ആദ്യമായി പ്രഖ്യാപിച്ചത്. റിലീസ് സമയത്ത് ഉണ്ടായിരുന്നതുപോലെ, ഈ ലെന്‍സ് ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കായുള്ള വിശാലമായ ഷിഫ്റ്റ് ലെന്‍സാണ്. മറ്റ് നിര്‍മ്മാതാക്കള്‍ അവരുടെ ലെന്‍സുകളില്‍ വാഗ്ദാനം ചെയ്യുന്ന ടില്‍റ്റ് ഓപ്ഷന്‍ ഇതില്‍ ഇല്ല. കാരണം ഇത് പ്രധാനമായും ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫര്‍ക്ക് അവരുടെ ആവശ്യത്തിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതാണ്. അവര്‍ക്ക് സാധാരണ ടില്‍റ്റ് പ്രവര്‍ത്തനം ആവശ്യമില്ല.

ഒരു റിഫ്രഷര്‍ എന്ന നിലയില്‍, 11 ഗ്രൂപ്പുകളിലായി 17 മൂലകങ്ങളാല്‍ ഈ ലെന്‍സ് നിര്‍മ്മിച്ചിരിക്കുന്നു, അതില്‍ രണ്ട് ആസ്‌ഫെറിക്കല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഫുള്‍ഫ്രെയിം ക്യാമറ സിസ്റ്റങ്ങളില്‍ +/ 11 എംഎം, ഫ്യൂജിഫിലിമിന്റെ ജിഎഫ്എക്‌സ്, ഹാസ്സല്‍ബ്ലാഡിന്റെ എക്‌സ് 1 ഡി ക്യാമറകള്‍ എന്നിവ പോലുള്ള മീഡിയം ഫോര്‍മാറ്റ് ക്യാമറ സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്നതിന് ഇത് അനുയോജ്യമാണ്. ആ നിലയ്ക്ക് +/ 8 എംഎം മാറ്റാന്‍ കഴിയും. അഞ്ച് ബ്ലേഡ് അപ്പര്‍ച്ചര്‍, 20 സെമി മിനിമം ഫോക്കസിംഗ് ദൂരം, ഓരോ 15 ഡിഗ്രിയിലും ക്ലിക്കുകളുള്ള 360 ഡിഗ്രി റൊട്ടേഷന്‍ ഫംഗ്ഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 1199 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇതിനു വില.

LEAVE A REPLY

Please enter your comment!
Please enter your name here