വൈല്‍ഡ് ലൈഫ്, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍മാര്‍ ആകാംക്ഷയോടെ കാത്തിരുന്ന നിക്കോണിന്റെ ഏറ്റവും പുതിയ സൂം ലെന്‍സ് ആയ നിക്കോര്‍ ഇസഡ് 800 എംഎം എഫ്/6.3 വിആര്‍ പിഎഫ് എസ് ലെന്‍സ് ഷിപ്പിങ് ആരംഭിച്ചു. ഇത് രണ്ടാഴ്ച മുമ്പാണ് വിപണിയിലെത്തുന്നതായി നിക്കോണ്‍ പ്രഖ്യാപിച്ചത്. കോവിഡിന് ശേഷമുണ്ടായ നിക്കോണിന്റെ ശ്രദ്ധേയമായ നേട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലെന്‍സ് യുഎസില്‍ ഷിപ്പിംഗ് ആരംഭിച്ചു. എന്നാല്‍ ഇന്ത്യയിലേക്ക് ലെന്‍സ് എത്താന്‍ കാത്തിരിക്കേണ്ടി വരും. ഒപ്റ്റിക്‌സ് ഘടകങ്ങളുടെ ദൗര്‍ബല്യം ലെന്‍സ് നിര്‍മ്മാതാക്കളെ കാര്യമായി ബാധിച്ചിട്ടുണ്ട്. Z9 പോലെ തന്നെ ലെന്‍സിന്റെ പുതിയ ഓര്‍ഡറുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം ഏകദേശം 12 മാസമാകുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇതിനു പുറമേ, പുതിയ 800mm ലെന്‍സും ഇപ്പോള്‍ കാനഡയില്‍ ഷിപ്പിംഗ് ചെയ്യുന്നുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
Home LENSES ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത, പുതിയ Nikon Nikkor Z 800mm f/6.3 VR PF S ലെന്‍സ്...