Home News നിക്കോണ്‍ ക്യാമറകളുടെ പുതിയ അപ്‌ഡേറ്റ് ഉടന്‍

നിക്കോണ്‍ ക്യാമറകളുടെ പുതിയ അപ്‌ഡേറ്റ് ഉടന്‍

1797
0
Google search engine

ഇസഡ്6, ഇസഡ്7, ഡി5, ഡി850, ഡി500 എന്നീ ക്യാമറകളുടെ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് നിക്കോണ്‍. ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, സിഎഫ് മെമ്മറി കാര്‍ഡുകളിലെ എക്‌സ്പ്രസ്സ് സപ്പോര്‍ട്ട്, ഇസഡ്6, ഇസഡ്7 എന്നിവയിലെ എച്ചഡിഎംഐ-യ്ക്ക് വേണ്ടിയുള്ള റോ വീഡിയോയിലെ ഓട്ടോ ഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ എന്നിവയാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. ഇത് വരുന്ന മേയില്‍ ഉണ്ടാവുമെന്ന് നിക്കോണ്‍ അറിയിക്കുന്നു.

പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടി ഐ ഡിറ്റക്ഷന്‍ ഉടന്‍ നല്‍കുമെന്ന് നേരത്തെ നിക്കോണ്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് വികസിപ്പിച്ച മറ്റു സങ്കേതങ്ങള്‍ കൂടി ചേര്‍ത്തുള്ള അപ്‌ഡേറ്റ് ഒരുമിച്ച് നല്‍കാനാണ് ഇപ്പോഴത്തെ ശ്രമം. ഹൈസ്പീഡ് മോഡിലെ ഓട്ടോ ഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ സംവിധാനവും ഇതോടൊപ്പം പരിഷ്‌ക്കരിക്കുന്നുണ്ട്. മൂവി റെക്കോഡിങ്ങിന് ഏറെ സഹായിക്കുന്നതാണ് ഇത്. റോ വീഡിയോ ഔട്ട്പുട്ടിലെ പ്രശ്‌നങ്ങളും ഇതോടെ പരിഹരിക്കും. സുരക്ഷ കൂടിയ സിഎഫ് എക്‌സ്പ്രസ് മെമ്മറി കാര്‍ഡിന്റെ സപ്പോര്‍ട്ടാണ് എല്ലാ ക്യാമറള്‍ക്കും ഉണ്ടാവും. പുതിയ അപ്‌ഡേറ്റില്‍ ഇതും ഉള്‍പ്പെടുത്തുമെന്ന് നിക്കോണ്‍ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here