Home Accessories നിക്കോണ്‍, സോണി ക്യാമറകളില്‍ 4കെ വീഡിയോ റെക്കോഡിങ്ങിന് യോജിച്ച മെമ്മറി കാര്‍ഡുകള്‍ ഇതാ

നിക്കോണ്‍, സോണി ക്യാമറകളില്‍ 4കെ വീഡിയോ റെക്കോഡിങ്ങിന് യോജിച്ച മെമ്മറി കാര്‍ഡുകള്‍ ഇതാ

2768
0
Google search engine

സോണിയുടെയും നിക്കോണിന്റെയും ക്യാമറകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍, നിങ്ങള്‍ക്ക് യോജിച്ച മൂന്നു തരത്തിലുള്ള മെമ്മറി കാര്‍ഡുകളുമായി ഡെല്‍കിന്‍ എത്തുന്നു. എല്ലാം തന്നെ 4കെ വീഡിയോ റെക്കോഡിങ്ങിന് യോജിച്ചതാണ്. എക്‌സ്.ക്യു.ഡി ഫോര്‍മാറ്റ് വേര്‍ഷനില്‍ പെട്ട കാര്‍ഡുകളാണിത്. 2933 എക്‌സ് സ്പീഡ് റേറ്റിങ്ങാണ് ഇവയുടെ പ്രത്യേകത. 64 ജിബി, 120 ജിബി, 240 ജിബി എന്നിങ്ങനെ മൂന്നു തരത്തിലാണ് കാര്‍ഡുകള്‍ എത്തുന്നത്.

സോണിയുടെ പിഎക്‌സ്ഡബ്ല്യു എഫ്എസ്7, പിഎക്‌സ്ഡബ്ല്യു എഫ്എസ്7എം2 എന്നീ ക്യാമറകള്‍ക്കും നിക്കോണിന്റെ ഇസഡ്6, ഇസഡ്7, ഡി5, ഡി500, ഡി850, ഡി4, ഡി4എസ് എന്നീ ക്യാമറകളിലും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.

സെക്കന്‍ഡില്‍ 440 എംബി റീഡിങ് സ്പീഡും 400 എംബി റൈറ്റിങ് സ്പീഡും ഈ കാര്‍ഡുകള്‍ക്കുണ്ട്. 4കെ വീഡിയോയ്ക്കു പുറമേ, ഹൈഫ്രെയിം റേറ്റ്‌സില്‍ 1080 പി വീഡിയോ ഫുള്‍ എച്ച്ഡിയില്‍ റെക്കോഡ് ചെയ്യാം. കണ്‍ഡിന്യൂസ് റോ ഇമേജുകള്‍ സേവ് ചെയ്യാനും ഈ കാര്‍ഡുകള്‍ക്ക് ശേഷിയുണ്ട്. 

ഇബി സ്ട്രീമിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന ഈ കാര്‍ഡുകള്‍ക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ റിപ്ലേസ് ചെയ്തു നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here