Home News 50 എംപി ക്യാമറയുടെ കരുത്തില്‍ ബില്യണ്‍ കളര്‍ ക്യാപ്ചറുമായി ഫൈന്‍ഡ് എക്‌സ് 3 പ്രോ

50 എംപി ക്യാമറയുടെ കരുത്തില്‍ ബില്യണ്‍ കളര്‍ ക്യാപ്ചറുമായി ഫൈന്‍ഡ് എക്‌സ് 3 പ്രോ

966
0
Google search engine

ഒപ്പോ അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍, ഫൈന്‍ഡ് എക്‌സ് സീരീസായ ഫൈന്‍ഡ് എക്‌സ് 3 പ്രോയില്‍ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊരു വലിയ മുതല്‍ക്കൂട്ടാണെന്നു പറയാം. വലിയൊരു ഫീച്ചര്‍ ഇതില്‍ കമ്പനി അവതരിപ്പിക്കുന്നു. അത് ക്യാമറ സിസ്റ്റമാണ്. ഒപ്പോയുടെ പ്രൊപ്രൈറ്ററി ഫുള്‍പാത്ത് 10ബിറ്റ് കളര്‍ മാനേജുമെന്റ് സിസ്റ്റമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് ഒരു ബില്യണ്‍ നിറങ്ങള്‍ പകര്‍ത്താനും പ്രോസസ്സ് ചെയ്യാനും കഴിയും. ഇത്തരത്തിലുള്ള ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ ആണിത്. മിക്ക സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകളും 16.7 ദശലക്ഷം നിറങ്ങള്‍ മാത്രം ഡിസ്‌പ്ലേ ചെയ്യുമ്പോഴാണിത്. മൈക്രോസ്‌കോപ്പിക് ഫോട്ടോഗ്രഫിക്ക് 60 എക്‌സ് വരെ സൂം ചെയ്യാന്‍ കഴിയുന്ന ഡ്യുവല്‍ ഫ്‌ലാഗ്ഷിപ്പ് ക്യാമറയും ഇതിലുണ്ട്.

ഫൈന്‍ഡ് എക്‌സ് 3 പ്രോയുടെ ആകൃതി 2,000 കണ്‍ട്രോള്‍ പോയിന്റുകളാല്‍ രൂപപ്പെടുത്തിയിരിക്കുന്നു. 193 ഗ്രാം ഭാരമാണ് ഇതിനുള്ളത്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധിക്കും. ക്യുഎച്ച്ഡി + (3216 -1440) ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള 6.7 ഇഞ്ച് സ്‌ക്രീനില്‍ 525 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, 1300 നിറ്റിന്റെ പരമാവധി തെളിച്ചം, 5,000,000: 1 കോണ്‍ട്രാസ്റ്റ് റേഷ്യോ, കളര്‍ കൃത്യത റേറ്റിംഗ് 0.4 ജെഎന്‍സിഡി എന്നിവയുണ്ട്. 

ക്വാഡ് ക്യാമറ സിസ്റ്റമാണ് എക്‌സ് 3 പ്രോയിലുള്ളത്. ഐഎംഎക്‌സ്766 50എംപി സെന്‍സറും 4സെമി മാക്രോ ഫോക്കസ് ദൂരവും ഉള്‍ക്കൊള്ളുന്ന വിശാലവും അള്‍ട്രാവൈഡ് ലെന്‍സുകളും സോണിയുമായി ചേര്‍ന്നാണ് ഒപ്പോ സൃഷ്ടിച്ചിരിക്കുന്നത്. 60എക്‌സ് മാഗ്‌നിഫിക്കേഷന് ശേഷിയുള്ള 60എക്‌സ് മൈക്രോലെന്‍സിനൊപ്പം, 4 കെ 10ബിറ്റ് വീഡിയോയും റെക്കോര്‍ഡ് ചെയ്യാനാകും. 32 എംപി, എഫ് 2.4 സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4500 എംഎഎച്ച് ബാറ്ററി ദിവസം മുഴുവന്‍ പവര്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് 10 മിനിറ്റിനുള്ളില്‍ 40 ശതമാനം ബാറ്ററിയും 80 മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയും. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 888 മൊബൈല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫൈന്‍ഡ് എക്‌സ് 3 പ്രോ വേഗത്തിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡ്യുവല്‍ മോഡ് 5 ജി, എസ്എ, എന്‍എസ്എ നെറ്റ്‌വര്‍ക്കുകള്‍, 13 5ജി ബാന്‍ഡുകള്‍, ഡ്യുവല്‍ 5ജി സിം കാര്‍ഡുകള്‍ എന്നിവയെ പിന്തുണയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here