സോണി ക്യാമറകള്‍ക്ക് 20,000 രൂപ ഡിസ്‌ക്കൗണ്ട്

0
1372

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത. സോണി തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ഇന്ത്യയില്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജനപ്രിയ മോഡലായ എ7ആര്‍ 3 ഉള്‍പ്പെടെയുള്ള ക്യാമറകള്‍ക്കാണ് ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയ്‌ക്കൊപ്പം ലെന്‍സും കൂടി വാങ്ങുമ്പോഴാണ് ഓഫര്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ എ9, എ7ആര്‍ 3 എന്നിവയ്ക്കു കാര്യമായ ഡിസ്‌ക്കൗണ്ട് നല്‍കുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. 

എ7ആര്‍ 3 എന്ന ഓട്ടോ ഫോക്കസോടു കൂടിയ ഫുള്‍ ഫ്രെയിം ക്യാമറയ്ക്ക് 2,48,490 രൂപയാണ് ഇന്ത്യയിലെ വില. രണ്ടു വര്‍ഷ വാറന്റിയും ഒരു വര്‍ഷം അഡീഷണല്‍ വാറന്റിയും നല്‍കുന്ന ഈ ക്യാമറയ്ക്ക് ഇപ്പോള്‍ പ്രൊമോഷണല്‍ ഓഫറാണ് നല്‍കിയിരിക്കുന്നത്. ആല്‍ഫ 7ആര്‍3യ്ക്കു പുറമേ എ7-3, എ9, എ7എസ്2, എ7ആര്‍3 എന്നീ ക്യാമറകള്‍ക്കും പ്രൊമോഷണല്‍ ഡിസ്‌ക്കൗണ്ടായി 20,000 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എ9-നും എ7ആര്‍3-യും ഫുള്‍ഫ്രെയിം ക്യാമറകളാണ്. എ9 മൂന്നു ലക്ഷത്തിനു മുകളില്‍ വില വരുന്ന ക്യാമറയാണ്. 

അതേസമയം, പുതിയ മിറര്‍ലെസ് ക്യാമറ എ6400 ക്ക് ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടുമില്ല. വിപണിയില്‍ മികച്ച അഭിപ്രായം നേടിയെടുത്തു മുന്നേറുന്ന ക്യാമറയാണിത്. ഡിസ്‌ക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സോണി ഡീലര്‍മാരുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here