ഡി850, ഡി5600, ഡി7500 ന് ഇനി മുതല്‍ ഡയറക്ട് വൈഫൈ, ഇതു കിട്ടാന്‍ എന്തു ചെയ്യണം?

0
252

നിക്കോണിന്റെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകളായിരുന്ന ഇസഡ്6, ഇസഡ്7 എന്നിവയില്‍ ഡയറക്ട് വൈഫൈ കണക്ടിവിറ്റി ഉണ്ടായിരുന്നു. എന്നാല്‍ അതിനു മുന്‍പുണ്ടായിരുന്ന മോഡലുകളായ ഡി850, ഡി5600, ഡി7500 എന്നിവയിലൊന്നും ഈ വയര്‍ഫ്രീ സൗകര്യമുണ്ടായിരുന്നില്ല. വിഷമിക്കേണ്ട, ഇപ്പോള്‍ നിക്കോണ്‍ അതിനും പരിഹാരം കണ്ടിരിക്കുന്നു. ഈ മോഡലുകള്‍ക്കെല്ലാം ഡയറക്ട് വൈ ഫൈ കണക്ടിവിറ്റി കിട്ടുന്ന രീതിയില്‍ പുതിയ അപ്‌ഡേഷന്‍ എത്തിയിരിക്കുന്നു. ഇതിനു പുറമേ മറ്റനേകം ഫീച്ചറുകളും പുതിയ ഫിംവേര്‍ വേര്‍ഷനായ 1.10 ല്‍ ഉണ്ട്. സ്‌നാപ്ബ്രിഡ്ജ് 2.5.4 ഉള്ള മോഡലില്‍ മെനു സിസ്റ്റത്തില്‍ പുതിയ ഓപ്ഷന്‍, എസ്റ്റാബ്ലീഷ് വൈ ഫൈ കണക്ഷന്‍ എന്നുണ്ടാവും. ഇതുപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, തേഡ്പാര്‍ട്ടി റിമോട്ട് കണ്‍ട്രോള്‍ ആപ്പുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാം.

ഇതു കൂടാതെ മൂന്നു മോഡലുകളിലും ഉണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും പുതിയ അപ്‌ഡേറ്റ് പരിഹാരം നിര്‍ദ്ദേശിക്കുന്നു. നിക്കോണിന്റെ ഡി850-ല്‍ ഉണ്ടായിരുന്ന ഫോക്കസിങ് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഫ്രെയിമുകളുടെ അരികില്‍ ഫോക്കസ് സംഭവിക്കാതിരിക്കുന്ന ചില നേരത്തെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പുതിയ പതിപ്പില്‍ പരിഹരിച്ചിരിക്കുന്നു. ഡി5600-ല്‍ ടച്ച് ഫംഗ്ഷന്‍ ചിലസയമങ്ങളില്‍ ലഭ്യമല്ലാതിരുന്നതും സോഫ്റ്റ് വെയര്‍ പ്രശ്‌നമായിരുന്നു. ഇതിനും ഇപ്പോള്‍ പരിഹാരമയിട്ടുണ്ട്. അതേസമയം ഡി7500-ല്‍ ഇതൊന്നുമായിരുന്നില്ല, പ്രശ്‌നം. അതില്‍ ഡയല്‍മോഡ് പ്രശ്‌നമായിരുന്നു പലപ്പോഴും ഉപയോക്താക്കളെ വിഷമത്തിലാക്കിയിരുന്നത്. മൂവി ഷൂട്ടിങ് വേളയില്‍ ലൈവ്‌വ്യൂ-വില്‍ സൂം ഔട്ടും സൂം ഇന്‍ ചെയ്യുമ്പോഴും വ്യക്തതക്കുറവായിരുന്നു പ്രതിസന്ധി തീര്‍ത്തിരുന്നത്. പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഈ പ്രശ്‌നങ്ങളെയും ഉപയോക്താക്കള്‍ക്ക് അതിജീവിക്കാനാവും.

മൂന്നു ക്യാമറകള്‍ക്കും വേണ്ടിയുള്ള ഡൗണ്‍ലോഡ് വേര്‍ഷനു വേണ്ടി ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here