Home ARTICLES നിങ്ങളുടെ ക്യാമറയിലെ നോയിസുകളെക്കുറിച്ച് അറിയാമോ?

നിങ്ങളുടെ ക്യാമറയിലെ നോയിസുകളെക്കുറിച്ച് അറിയാമോ?

1930
0
Google search engine

ഡിജിറ്റല്‍ ക്യാമറകള്‍ സാധാരണ മൂന്നു തരം നോയിസുകളാണ് സൃഷ്ടിക്കുന്നത്.1.റാന്‍ഡം നോയിസ്, 2.നിശ്ചിത പാറ്റേണിലുള്ള നോയിസ്, 3. ബാന്‍ഡിങ്ങ് നോയിസ്, എന്നിവയാണ്. ഈ മൂന്നു തരം നോയിസുകളുടേയും ഉദാഹരണങ്ങള്‍ താഴെ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്നു. ചാര നിറമുള്ള ഒരു സ്മൂത്ത് പശ്ചാത്തലത്തിനെതിരെയാണ് ഓരോ ഇനം നോയിസും കാണിച്ചിരിക്കുന്നത്.


1 റാണ്ടം നോയിസ്: യഥാര്‍ത്ഥ ഇമേജ് ഇന്റന്‍സിറ്റിക്ക് മുകളിലും താഴെയും, ഇന്റന്‍സിറ്റിയും കളര്‍ വ്യത്യാസങ്ങളും സവിശേഷതകളായുള്ള നോയിസ് ആണ് റാണ്ടം. എക്‌സ്‌പോഷര്‍ സമയ ദൈര്‍ഘ്യം എത്രയായാലും കുറെ റാണ്ടം നോയിസ് എല്ലാ എക്‌സ്‌പോഷറുകളിലും ഉണ്ടായിരിക്കും. ഐഎസ്ഓ സ്പീഡ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് റാണ്ടം നോയിസിനെയാണ്. എക്‌സ് പോഷര്‍ സെറ്റിങ്ങുകള്‍ ഒരേ പോലെ ആണെങ്കിലും റാണ്ടം നോയിസിന്റെ പാറ്റേണില്‍ വ്യത്യാസം ഉണ്ടാകും. 


2. നിശ്ചിത (ഫിക്‌സ്ഡ്) പാറ്റേണ്‍ നോയിസ്: ഇതില്‍ ഹോട്ട്-പിക്‌സല്‍ എന്ന് വിളിക്കപ്പെടുന്നതും ഉള്‍പ്പെടുന്നു. ഒരു പിക്‌സലിന്റെ ഇന്റന്‍സിറ്റി റാണ്ടം നോയിസ് വ്യതിയാനങ്ങളെക്കാള്‍ വളരെ കൂടുതലാകുമ്പോഴാണ് ഹോട്ട് – പിക്‌സല്‍ ആകുന്നത്. ദീര്‍ഘസമയം എക്‌സ്‌പോസ് ചെയ്യുമ്പോഴാണ് പൊതുവില്‍ ഇത്തരം നോയിസ് കാണപ്പെടുന്നത്. ചൂടുകൂടുതലാണെങ്കില്‍ നോയിസ് കൂടും.
‘ഫിക്‌സഡ് പാറ്റേണ്‍ നോയിസ്’ യൂണിക്ക് (= അതുല്യം/ അനുപമം) ആണെന്ന് പറയുന്നത് താപനില, എക്‌സ്‌പോഷര്‍ സമയ ദൈര്‍ഘ്യം, ഐഎസ്ഓ സ്പീഡ് എന്നിവ ഒരേ പോലെ ആയിരിക്കുമ്പോള്‍ എടുക്കുന്ന ഫോട്ടോകളിലെല്ലാം ഹോട്ട് – പിക്‌സലുകളുടെ സ്ഥാനങ്ങള്‍ (ഡിസ്ട്രിബ്യൂഷന്‍) ഒരേ പോലെയായിരിക്കും.

3. ബാന്‍ഡിങ്ങ് നോയിസ് : ഇത് ക്യാമറയെ ആശ്രയിച്ചുള്ള നോയിസാണ്. ക്യാമറ ഡിജിറ്റല്‍ സെന്‍സറില്‍ നിന്ന് ഡേറ്റ റീഡ് ചെയ്യുമ്പോള്‍ പ്രവേശിക്കുന്ന നോയിസാണിത്. ബാന്‍ഡിങ്ങ് നോയിസ് ഏറ്റവും വ്യക്തമായി കാണപ്പെടുന്നത് ഉയര്‍ന്ന ഐഎസ്ഓ സ്പീഡുകളിലും , ഷാഡോകളിലും (നിഴലുകളിലും ) ആണ്. ഇമേജ് അമിതമായി പ്രകാശിപ്പിക്കപ്പെടുമ്പോഴും ഇതുണ്ടാകാം. ക്യാമറ മോഡല്‍ അനുസരിച്ച് ചില വൈറ്റ് ബാലന്‍സുകളില്‍ ബാന്‍ഡിങ്ങ് നോയിസ് കൂടുതലായിരിക്കും.

നിശ്ചിത പാറ്റേണിലുള്ള (ആകൃതിയിലുള്ള) നോയിസാണ് ഏറ്റവും ദോഷകരമെങ്കിലും , അത് നീക്കം ചെയ്യാന്‍ എളുപ്പമാണ്-അത് ആവര്‍ത്തിക്കുന്നതുകൊണ്ട്. ക്യാമറയിലെ ഇന്റേണല്‍ ഇലക്‌ട്രോണിക്‌സിന് പാറ്റേണ്‍ പിടികിട്ടിയാല്‍, അത് ഇമേജുകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട്, യഥാര്‍ത്ഥ ഇമേജ് വെളിപ്പെടുത്താന്‍ കഴിയും. ഡിജിറ്റല്‍ ക്യാമറകളുടെ പുതിയ തലമുറയില്‍ ഫിക്‌സ്ഡ് പാറ്റേണ്‍ നോയിസ്, റാണ്ടം നോയിസിനേക്കാള്‍ വളരെ കുറഞ്ഞ ഒരു പ്രശ്‌നമാണ്. എന്നിരുന്നാലും ചെറിയ തോതില്‍ പോലുമുള്ള പാറ്റേണ്‍ നോയിസുകള്‍ റാണ്ടം നോയിസിനേക്കാളും ശ്രദ്ധ അകറ്റുന്നതാണ്. 
ഇമേജിന്റെ മേന്മയ്ക്ക് കുറവ് വരുത്താതെ റാണ്ടം നോയിസ് നീക്കം ചെയ്യുക കൂടുതല്‍ പ്രയാസകരമാണ്. ഇലക്കൂട്ടങ്ങളിലും, മണ്ണിലും കാണപ്പെടുന്ന ഫൈന്‍ ടെക്‌സ്ച്ചര്‍ പാറ്റേണുകളില്‍ നിന്ന് റാണ്ടം നോയിസ് തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകള്‍ക്ക് കഴിഞ്ഞെന്നു വരികയില്ല. അതിനാല്‍ റാണ്ടം നോയിസ് നീക്കം ചെയ്താല്‍ ഒപ്പം ടെക്‌സ്ച്ചറുകളും കൂടി നീക്കം ചെയ്യപ്പെട്ടേക്കാം.
‘നീറ്റ് ഇമേജ്’ ‘നോയിസ് നിന്‍ജ’ തുടങ്ങിയ സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍, യഥാര്‍ത്ഥ ഇമേജ് ഇന്‍ഫര്‍മേഷന്‍ നിലനിറുത്തിക്കൊണ്ട് നോയിസ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.
(നോയിസ് കുറയ്ക്കാന്‍ ‘ഇമേജ് ആവറേജിങ്ങ്’ എന്നൊരു ടെക്‌നിക്ക് കൂടിയുണ്ട്.)

LEAVE A REPLY

Please enter your comment!
Please enter your name here