ചരിത്രം വഴിമാറുന്നു, ഫോട്ടോവൈഡ് 250-ാം ലക്കം വിപണിയില്‍

0
1626

കേരളത്തിലെ ഫോട്ടോഗ്രാഫി സമൂഹത്തിന്റെ അഭിമാനമായ ഫോട്ടോവൈഡ് മാസികയുടെ 250-ാം ലക്കം വിപണിയിലെത്തി. ഒരു ലക്കം പോലും മുടങ്ങാതെ 24 വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 

മിറര്‍ലെസ് ക്യാമറകളിലെ പത്തു പ്രത്യേകതകള്‍,
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ രാജ് നാരായണനെക്കുറിച്ച് സജി എണ്ണക്കാടിന്റെ ലേഖനം, തുടങ്ങി വിവിധങ്ങളായ ലേഖനങ്ങള്‍ വായിക്കാം. ഒപ്പം ചന്ദ്രികയുടെ ഫോട്ടോഗ്രാഫറായിരുന്ന അലി കോവൂറിനെക്കുറിച്ച് ബി. ചന്ദ്രകുമാറിന്റെ ലേഖനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിജ്ഞാനപ്രദങ്ങളായ നിരവധി ലേഖനങ്ങള്‍ക്കു പുറമേ പതിവ് പംക്തികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

ഫോട്ടോഗ്രാഫി ലോകത്ത് ഫോട്ടോവൈഡ് ചെയ്ത സംഭാവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കഴിഞ്ഞ 24 വര്‍ഷത്തെ നാഴികകല്ലുകളും ഇത്തവണ പരിചയപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോവൈഡ് മാഗസിന്‍ തപാല്‍ വരിക്കാരാകുവാന്‍ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് എസ്എംഎസ്/ വാട്‌സ് ആപ്പ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here