Home ARTICLES എങ്ങനെയാണ് യൂട്യൂബില്‍ വീഡിയോ പ്രൊമോട്ട് ചെയ്യേണ്ടത് ?

എങ്ങനെയാണ് യൂട്യൂബില്‍ വീഡിയോ പ്രൊമോട്ട് ചെയ്യേണ്ടത് ?

1045
0
Google search engine

യുട്യൂബില്‍ വീഡിയോ പ്രൊമോട്ട് ചെയ്യുന്നത് യുട്യൂബ് തന്നെയാണ്. ഓരോ വീഡിയോ നമ്മള്‍ ആഡ് ചെയ്യുമ്പോഴും ആ വീഡിയോ എന്തിനെക്കുറിക്കുന്നുവെന്ന് കൃത്യമായി നാം അറിയിക്കണം. ഇതിനു വേണ്ടി യുട്യൂബില്‍ ഇന്‍ഫോ ആന്‍ഡ് സെറ്റിങ്ങില്‍ കയറി ബേസിക്ക് ഇന്‍ഫോ എന്ന കോളം എടുക്കുക. ഇവിടെ കൊടുക്കുന്ന ഹെഡ്ഡിങ് ആ നിലയ്ക്കായിരിക്കണം. തുടര്‍ന്ന് അതിന്റെ വിവരണം, അതിനു ശേഷം ടാഗ് എന്നിവയെല്ലാം സേര്‍ച്ച് ചെയ്യുമ്പോള്‍ എന്താണോ ലഭിക്കേണ്ടത് അതു മാത്രമായി നല്‍കണം. പിന്നീട് അത് ഏതു കാറ്റഗറിയില്‍ പെട്ടതാണോ അതു നല്‍കുക. അഡ്വാന്‍സ്ഡ് സെറ്റിങ് എന്ന ഓപ്ഷനില്‍ കയറിയാല്‍ അവിടെ യുട്യൂബ് വീഡിയോ പ്രൊമോട്ട് ചെയ്യേണ്ട രീതികള്‍ കാണാം. അതും ശരിയായ വിധത്തില്‍ ഉപയോഗിക്കുക.

ഇതിനെക്കാളൊക്കെയും നിങ്ങളുടെ ചാനല്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാത്രമേ യുട്യൂബ് നിങ്ങളെ പ്രൊമോട്ട് ചെയ്യു എന്നു മനസ്സിലാക്കണം. ഇതിനു വേണ്ടി വീഡിയോ മാനേജര്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അതില്‍ കോപ്പിറൈറ്റ് നോട്ടീസ് ചെക്ക് ചെയ്യുക. ഇവിടെ നിങ്ങളെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നിങ്ങളുടേതാണെങ്കില്‍ പോലും തേഡ്പാര്‍ട്ടി മാച്ചിങ് ഉണ്ടെങ്കില്‍ യുട്യൂബില്‍ പ്രൊമോഷന്‍ ലഭിക്കുകയില്ല. കൂടാതെ കമ്യൂണിറ്റി സെറ്റിങ്‌സ് കൂടി പരിശോധിക്കണം. ഇവിടെ ആരെങ്കിലും നിങ്ങളുടെ വീഡിയോ മോശം വീഡിയോയാണെന്ന് യുട്യൂബിനെ അറിയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ വീഡിയോ സജ്ജസ്റ്റഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കും. അതു കൊണ്ടു തന്നെ നിങ്ങളുടെ ചാനല്‍ പൂര്‍ണ്ണമായും നിയമവിധേയമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here