എങ്ങനെ ഉപയോഗിക്കണം ഫ്‌ളാഷുകള്‍

0
812

നിങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ക്യാമറകളിലെല്ലാം ബില്‍റ്റ്ഇന്‍
ഫ്‌ളാഷ്‌ ഉണ്ട്. സബ്ജക്ടിനു പിന്നില്‍ വളരെ കറുത്തതും അനുചിതവുമായ നിഴല്‍ വീഴ്ത്തുന്നതു മുതല്‍ ഒരുപാടു ദോഷങ്ങള്‍ ഇതു മൂലം ഉണ്ടാകാറുണ്ട്. ബില്‍റ്റ്ഇന്‍
ഫ്‌ളാഷ്‌ അധികം ശക്തിയില്ലെന്ന് അറിഞ്ഞു കൊണ്ട് വേണം നിങ്ങളും ഫ്‌ളാഷ് ഉപയോഗിച്ചു തുടങ്ങേണ്ടത്. നന്നായി ഉപയോഗിക്കാന്‍ പഠിച്ചാല്‍
ഫ്‌ളാഷ്‌ ചില അവസരത്തില്‍ ഒരു സാധാരണ ചിത്രത്തെ മികവുറ്റതും, മികവുറ്റ ചിത്രത്തെ മഹത്തരവുമാക്കാം. പോര്‍ട്രെയ്റ്റുകളും മറ്റും എടുക്കുമ്പോള്‍ ബില്‍റ്റ്ഇന്‍ ഫഌഷിനെ ഒരു ഡിഫ്യൂസര്‍ അണിയിക്കൂ. ഇന്ന്, ബില്‍റ്റ്ഇന്‍ ഫ്‌ളാഷ്‌കള്‍ക്കും ഡിഫ്യൂസറുകള്‍ ലഭ്യമാണ്. നിങ്ങളുടെ ക്യാമറയുടെ ഫ്‌ളാഷ്‌ ഇണങ്ങുന്ന ഡിഫ്യൂസര്‍ വിപണിയില്‍ ഇല്ലെങ്കില്‍ ഒരെണ്ണം തന്നെ സൃഷ്ടിച്ചു നോക്കാം. വെളിച്ചത്തെ ചിതറിക്കാവുന്ന എന്തെങ്കിലും വെള്ള കാര്‍ഡോ തുണിയോ ഒക്കെ ഉപയോഗിച്ചു പരീക്ഷണം നടത്താം. ഐഎസ്ഒ ഉയര്‍ത്തേണ്ടി വരും. ബില്‍റ്റ്ഇന്‍
ഫ്‌ളാഷ്‌ന്റെ ഏറ്റവും വലിയ ന്യൂനത അതിന്റെ ശക്തിക്കുറവാണ്. ഇവിടെയാണ് ഒരു എക്‌സ്‌റ്റേണല്‍ ഫ്‌ളാഷ്‌ന്റെ പ്രസക്തി.

സ്പീഡ്‌ലൈറ്റ് എന്ന ഫ്‌ളാഷിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. ഇത് നിക്കോണ്‍ കമ്പനിയുടേതാണ്. സാമാന്യം നല്ല വിലയുള്ള ഇതു തന്നെ വാങ്ങി ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ക്യാമറയുടെ വാറന്റിയെ ബാധിക്കുമെന്നും അവര്‍ ക്യാമറയ്‌ക്കൊപ്പമുള്ള മാനുവലില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ വിലയില്‍ വരുന്ന വലിയ വ്യത്യാസം ഉപയോക്താവിനെ മറ്റു മോഡലുകള്‍ തപ്പി പോകാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ് സത്യം. അല്ലെങ്കില്‍ വാറന്റി കഴിഞ്ഞ ക്യാമറ ഉപയോഗിക്കുന്നവര്‍ മറ്റു ഫ്‌ളാഷുകളിലേക്ക് കണ്ണോടിച്ചു തുടങ്ങും. ഫഌഷുകളില്‍ തന്നെ ഓട്ടോ ഫ്‌ളാഷ്‌ മാന്യുവല്‍
ഫ്‌ളാഷ്‌ ഉണ്ട്. ഓട്ടോ ഫ്‌ളാഷ്‌കള്‍ക്ക് എത്രമാത്രം ഫഌഷ് ശക്തി വേണമെന്ന കാര്യത്തില്‍ ഫോട്ടോഗ്രാഫര്‍ നിര്‍ദ്ദേശം കൊടുക്കേണ്ട കാര്യമില്ല. എന്നാല്‍ മാന്യുവല്‍ ഫഌഷില്‍ അതു വേണം. കൂടാതെ, ഒരു കമ്പനിയ്ക്കായി ഇറക്കിയിരിക്കുന്ന ഓട്ടോ ഫ്‌ളാഷ്‌ മറ്റു കമ്പനികളുടെ ക്യാമറകളില്‍ ഓട്ടോ പ്രവര്‍ത്തനം തരില്ലെന്നതും പ്രശ്‌നമാണ്. 

ഫ്‌ളാഷ്‌ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ അതിന്റെ റേഞ്ച് കൂടി പരിശോധിക്കുന്നത് നല്ലതാണ്. എത്ര ദൂരം ഫ്‌ളാഷിന്റെ വെളിച്ചും പതിപ്പിക്കാമെന്നത് ആദ്യമേ ബോധ്യപ്പെട്ടിട്ടു വേണം ഉപയോഗിക്കാന്‍ തുടങ്ങേണ്ടത്. നിക്കോണ്‍ sb 5000 ന്റെ ഗൈഡ് നമ്പര്‍ 34.5/113 ആണ്. ഏകദേശം 2 അടി മുതല്‍ 65.6 അടി വരെയാണ് ഇതിന്റെ പരിധി. ലെന്‍സിന്റെ അപേര്‍ച്ചര്‍ വര്‍ധിപ്പിച്ചും ഐഎസ്ഒ കൂട്ടിയും ഇതിന്റെ പരിധി വര്‍ധിപ്പിക്കാം. ഒരു ഫ്‌ളാഷ്‌ ഫയറു ചെയ്തു കഴിഞ്ഞ് എത്ര സെക്കന്‍ഡു കഴിഞ്ഞാണ് അടുത്തതിനു തയാറാകുക എന്നു സൂചിപ്പിക്കുന്ന പട്ടികയും ഓരോ ഫ്‌ളാഷിലും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഒരു ഫുള്‍ ചാര്‍ജില്‍ എത്ര ഫഌഷടിക്കാന്‍ അനുവദിക്കും എന്നും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ഫ്‌ളാഷുകള്‍ ഉപയോഗിക്കുമ്പോള്‍ എക്‌സ്‌റ്റേണല്‍ ഫ്‌ളാഷ്‌കള്‍ ക്യാമറയുടെ മുകളില്‍ (ഹോട്ട് ഷൂവുമായി ബന്ധപ്പെടുത്തിയോ) വച്ചോ അല്ലാതെയോ സബ്ജക്ടിനു നേരെ ഒരിക്കലും പ്രയോഗിക്കരുത്. ഡിഫ്യൂസറുകളോ, ബൗണ്‍സ് രീതിയോ ശീലിക്കുന്നതാണ് ഉത്തമം.

LEAVE A REPLY

Please enter your comment!
Please enter your name here